സോഷ്യല്‍ മീഡിയയില്‍ കാലിക പ്രസക്തമായ ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന വ്യക്തിയെന്ന നിലയില്‍ നവീന്‍ ഭാസ്കര്‍ ഏറെ ശ്രദ്ധേയനാണ്. ഇദ്ദേഹം മുന്‍പൊരിക്കല്‍ സംവിധായകന്‍ കമലിന്റെ സെറ്റില്‍ ചാന്‍സ് ചോദിച്ചെത്തിയെ കൃഷ്ണഗുഡിയിലേക്ക് 25 വര്‍ഷത്തിന് ശേഷം വീണ്ടും പോയ അനുഭവം പങ്കുവയ്ക്കുകയാണ്.
നവീന്‍ ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വീണ്ടും കൃഷ്ണഗുഡിയിൽ……
25 വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് വീണ്ടും കൃഷ്ണഗുഡി റെയിൽവേ സ്റ്റേഷനിൽ എത്തി. ആൽ മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന അതിസുന്ദരിയാണ് കൃഷ്ണഗുഡി. ഓരോ മരത്തിലും ധാരാളം വള്ളികൾ തൂങ്ങി കിടക്കുന്നു. 25 വർഷങ്ങൾക്കു മുൻപ് കമൽ സർ സംവിധാനം ചെയ്ത ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു ‘ എന്ന ചിത്രത്തിലെ റെയിൽവേ സ്റ്റേഷൻ ആയി ചിത്രീകരിച്ചത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ക്ക് അടുത്തുള്ള ‘അങ്ങാടിപ്പുറം’ റെയിൽവേ സ്റ്റേഷൻ ആയിരുന്നു. ഒരു ചാൻസ് ചോദിക്കാനായി ഞാനും എത്തിയിരുന്നു. തണുപ്പുള്ള സ്ഥലമായി തോന്നാനായി കൊടും ചൂടിലും കുന്തിരിക്കം പുകക്കുന്നതു കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.
അന്നത്തെ ഓര്മക്കാണെന്നു തോന്നുന്നു, സ്റ്റേഷന് അടുത്തുള്ള ഒരു ഹോട്ടലിന്റെ പേര് ‘കൃഷ്ണഗുഡി ‘ എന്നാണു.
ദാ ട്രെയിൻ ഇങ്ങെത്തി, സീറ്റിൽ ഇരുന്ന് പാതി മയക്കത്തിലേക്ക് വീഴുബോൾ ആ ഗാനം വീണ്ടും ചെവിയിലേക്ക് എത്തുന്നു. ” പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം………… ……”
Post Your Comments