
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫിനെ ആലുവ പൊലീസ് ക്യാമ്പില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയാണ് പ്രധാനമായും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അവരില്‍ നിന്നും കൂടുതല്‍ തെളിവ് ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ച നടന് അനൂപ് ചന്ദ്രന് മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം എടുത്തിരുന്നു.
Post Your Comments