CinemaMollywoodNEWS

ദുല്‍ഖര്‍ നായകനാകുന്ന സിനിമയെക്കുറിച്ച് ആലോചിച്ചിട്ടില്ല; അന്‍വര്‍ റഷീദ്

അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്ന തിരക്കിലാണ്, ‘ട്രാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് അടുത്ത അന്‍വര്‍ പ്രോജക്റ്റിനെക്കുറിച്ച് ഓണ്‍ലൈന്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് റോളിലെത്തുന്ന മാസ് ചിത്രം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്ത, എന്നാല്‍ ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിച്ചിട്ടില്ലന്നാണ് അന്‍വര്‍ റഷീദ് വ്യക്തമാക്കുന്നത്.

ട്രാന്‍സ് എന്ന അന്‍വര്‍ ചിത്രത്തിന്‍റെ അമല്‍ നീരദ് ആണ്. വിന്‍സെന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ജാക്ക്സണ്‍ വിജയന്‍ നിര്‍വഹിക്കുന്നു. ഫഹദിനു പുറമേ , വിനായകന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button