CinemaGeneralNEWS

‘അങ്കമാലി ഡയറീസ്’ ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക്!

86 പുതുമുഖങ്ങളെ അണിനിരത്തി കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അങ്കമാലി ഡയറീസ്’, നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്. .ഏഷ്യയിലെ ശ്രദ്ധേയ ചലച്ചിത്രോത്സവങ്ങളിലൊന്നായ തെക്കന്‍ കൊറിയയില്‍ നടക്കുന്ന ബുസാന്‍ ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് അങ്കമാലി ഡയറീസ് തെരെഞ്ഞെടുക്കപ്പെട്ടതാണ് ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത.

അങ്കമാലി ഡയറീസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്ന് 11 ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി’, അനുരാഗ് കാശ്യപിന്റെ ‘മുക്കബാസ്’ എന്നിവയാണ് ചലച്ചിത്രോല്‍സവത്തിലെ ശ്രദ്ധേയ ഇന്ത്യന്‍ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button