CinemaGeneralLatest NewsMollywoodWOODs

സെബാസ്റ്റ്യൻ പോളിനും ശ്രീനിവാസനുമെതിരെ വിമർശനവുമായി ആഷിഖ് അബു

 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പിന്തുണയുമായി എത്തിയ അഭിഭാഷകൻ സെബാസ്റ്റ്യൻ പോളിനും നടൻ ശ്രീനിവാസനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി.ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആഷിഖ് അബുവിന്റെ ഫേസ് ബുക്ക് കുറിപ്പിൽ നിന്ന്

വ്യക്തി വൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ നൽകി എന്ന കുറ്റമാണ് പോലീസ് ദിലീപിൽ ചുമത്തിയിരിക്കുന്നത്.ശ്രീനിയേട്ടൻ പറഞ്ഞതുപോലെ അതി ബുദ്ധിമാനായ ദിലീപ് ഇത്തരം മണ്ടത്തരം കാണിക്കില്ലെന്നും.വേറെ വഴി കണ്ടത്തിയേനെ എന്നുമാണ് ദിലീപിനെ അടുത്തറിയാവുന്ന പലരും ഞാനടക്കം അറസ്റ്റിനുമുമ്പ് പറഞ്ഞത്. പക്ഷേ, പോലീസ് നടത്തിയ നീക്കം നാടകങ്ങൾ പൊളിച്ചെഴുതി.ബുദ്ധിമാനും,ധനികനുമായ ഒരാളെ ഭയക്കാതെ പോലീസ് തെളുവുകൾ കണ്ടെത്തി.കേസിന്റെ ശരിയായ ദിശകണ്ട്‌ സർക്കാരും പോലീസിനൊപ്പം നിന്നു. പ്രദമദൃഷ്ടിയിൽ കേസുണ്ടെന്ന് കണ്ടെത്തി കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചു.
പോലീസിനെയും കോടതിയെയും ഭരണത്തേയുമൊക്കെ ചോദ്യം ചെയ്യാൻ അവകാശമുള്ള നാട് തന്നെയാണ് നമ്മുടേത്.സെബാസ്റ്റ്യൻ പോൾ നിങ്ങൾ ഒരു വക്കിലാണെന്നു മറക്കുന്നില്ല നിഷാമിനെ മറക്കാതിരിക്കുക അയാൾക്ക്‌ വേണ്ടിയും നിങ്ങൾ സംസാരിക്കണം.ഇനിയും ശ്രീനിയേട്ടനെപോലെ പലരും രംഗത്ത് വരാം.ചർച്ചകൾ നടക്കട്ടെ പറ്റുമെങ്കിൽ ബാവായുടെ അനുകൂലികൾ നടത്തിയതുപോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ.

shortlink

Related Articles

Post Your Comments


Back to top button