
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ആദ്യകാല മേക്കപ്പ്മാനായിരുന്ന പി പത്മനാഭൻ അന്തരിച്ചു. എണ്‍പത്തി അഞ്ചു വയസ്സായിരുന്നു. വഴിയരികിലെ പുൽക്കാടിനിടയിൽ മരിച്ചു കിടക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്. അമ്പലപ്പാറ പുളിയക്കുന്ന് റോഡിന് സമീപത്തെ വാടക വീട്ടിലായിരുന്നു പപ്പൻ താമസിച്ചിരുന്നത്. വഴിയിലെ കരിങ്കൽ പടവുകളിൽ നിന്നു കാലിടറി വീണതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ആരും കാണാതെ മണിക്കൂറുകളോളമാണ് മൃതദേഹമാണ് വഴിയരികിലെ പുൽക്കാടിനിടയിൽ കിടന്നത്.
ജോലി തേടി മദ്രാസിലെത്തിയ പപ്പൻ എൻടിആറിന്റെ തെലുങ്ക് സിനിമയിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനായി അരങ്ങേറ്റം കുറിച്ചത്. നിരവധി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മധുരൈവീരൻ എന്ന ചിത്രത്തിൽ എംജിആറിനും, അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ രജനീകാന്തിനും മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ഷീല, ശോഭ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഒട്ടുമിക്ക താരങ്ങൾക്കും അദ്ദേഹം ചമയക്കാരനായിട്ടുണ്ട്.
Post Your Comments