മലയാള സിനിമയില്‍ സജീവമായ ബോളിവുഡ് താരമാണ് ജയപ്രദ . ബ്ലസ്സിയുടെ പ്രണയത്തിലൂടെ പ്രേക്ഷകപ്രീതിനേടിയ ജയപ്രദ ഇപ്പോള്‍ കിണര്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. മലയാള സിനിമാ മേഖലയില്‍ ആരംഭിച്ച താര സംഘടന ‘വുമണ്‍ കളക്ടീവിനു താരം പിന്തുണ പ്രഖ്യാപിച്ചു. ഇത്തരമൊന്നു രൂപീകരിച്ചതിനു ഞാന്‍ മലയാളികളെ അഭിനന്ദിക്കുകയാണെന്നു താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഘടിച്ചുനിന്നു പ്രശ്നങ്ങളെ സമീപിക്കാന്‍ കഴിയണം. മറ്റു ഭാഷകളിലും ഇതു സംഭവിക്കണം. ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡിഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികള്‍ മറികടക്കാനാവൂയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണമെന്ന് ജയപ്രദ പറഞ്ഞു.
Post Your Comments