മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. സ്വതസിദ്ധമായ അഭിനയ പ്രതിഭമൂലം മലയാളികളുടെ പ്രിയതാരമായി മാറിയ മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു സ്വകാര്യ ചാനലില്‍ ലാല്‍ സലാം എന്ന പരിപ്പാടിയുമായി എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ പരിപാടി ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ തന്നെ വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ്.
മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും പങ്കുവെക്കുന്ന പരിപാടിയാണിത്. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണമെന്നാണ് വിമര്‍ശനം. അഭിനയ പ്രതിഭകൊണ്ട് മുന്നില്‍ നില്ക്കുന്ന താരത്തെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും പുകഴ്ത്തി പറയുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നും ഇത് പ്രഹസനത്തിനു തുല്യമല്ലേഎന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സഹപ്രവര്‍ത്തകരെക്കൊണ്ട് പുകഴ്ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പരിപാടിയുമായി മോഹന്‍ലാല്‍ സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments