‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ശ്യാം പുഷ്ക്കരന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. സംവിധായകനായ ദിലീഷ് പോത്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ നായകനെന്നു കരുത്തപ്പെടുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് അടുത്തവര്‍ഷം പ്രവേശിക്കുമെന്നും ശ്യാം പറഞ്ഞു. താന്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നുന്ന ഒരു കഥ ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിലെ നടനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനാണ് തന്റെ ശ്രമമെന്നും ശ്യാം പുഷ്ക്കരന്‍ പങ്കുവച്ചു. സംവിധായകന് ദിലീഷുമായി ചേര്‍ന്നാകും ശ്യാം ഈ ചിത്രം നിര്‍മ്മിക്കുക.
Post Your Comments