
മദ്യപാന രംഗവും, പുകവലിയും ഒന്നും ചിത്രീകരിക്കാത്ത തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം ‘ദി സ്പൈ’ വൈകാതെ തിയേറ്ററുകളിലേക്ക്. മുരുകദോസ് ആണ് ചിത്രത്തിന്റെ സംവിധായകന്. തമിഴ് ചിത്രത്തിലെ സ്ഥിരം ക്ലീഷേ രംഗങ്ങളാണ് അമിതമായി മദ്യപിക്കുന്ന നായകനും എരിയുന്ന സിഗരറ്റുമായി സ്ക്രീനില്‍ ഹീറോയിസംക്കാട്ടുന്ന വില്ലനുമൊക്കെ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണമായും ലഹരിയെ അകറ്റി നിര്‍ത്തുന്ന ചിത്രമായി മാറുകയാണ് ദി സ്പൈ.നായകനും, പ്രതി നായകനും ലഹരി ഉപയോഗിക്കേണ്ടന്ന നിലപാടിലായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടന രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ, സംഗീതം ഹാരിസ് ജയരാജ്.
Post Your Comments