നായികമാർ പോലും സ്ഥിരമായി ബോഡി ഷെയിമിങ്ങിനു വിധേയരാകുന്ന സംഭവങ്ങൾ ഇപ്പോൾ അനുദിനം വർധിച്ചുവരികയാണ്.ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഒരു നടി കൂടി ചേർക്കപ്പെട്ടിരിക്കുന്നു.പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം പട്ടേല്‍ കി പഞ്ചാബി ഷാദിയിലെ മാരോ ലിനെ എന്ന ഗാനരംഗത്തിന്റെ പേരിൽ നടി ശില്പ ഷിൻഡെയാണ് ഇപ്പോൾ പരിധി വിട്ട ആക്രമണത്തിനും പരിഹാസത്തിനും ഇരയായിരിക്കുന്നത് .
ചിത്രത്തിലെ ഒരു തട്ടുപൊളിപ്പൻ ഗാനത്തിന് ഐറ്റം ഡാൻസ് കളിച്ചതിന്റെ പേരിലാണ് ഈ ആക്രമണം.ശിൽപയ്ക്ക് വണ്ണം കൂടിയതാണ് ഒരു വിഭാഗം ആളുകൾക്കു ഇഷ്ടപ്പെടാത്തതെങ്കിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് വേറൊരു വിഭാഗത്തിന്റെ പ്രശ്നം.ആനയെപ്പോലെയും പോത്തിനെപ്പോലെയുമൊക്കെയുണ്ടെന്ന് പറഞ്ഞാണ് ആക്ഷേപം. ഋഷി കപൂറും പരേഷ് റാവലും പ്രധാന കഥാപാത്രങ്ങളാവുന്ന പട്ടേല്‍ കി പഞ്ചാബി ഷാദി സെപ്റ്റംബര്‍ പതിനഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.
Post Your Comments