വെളിയില്‍ നിന്നും ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ലെന്നും നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്നും ഇന്ത്യന്‍ ആര്‍മിയെ പരാമര്‍ശിച്ചു കൊണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കി. സ്റ്റേറ്റിന് അകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. . സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ മനസ്സ് തുറന്നത്.
“തന്റെ ബറ്റാലിയനുളള ഇടങ്ങളിലൊക്കെ പോകാറുണ്ട്. മൂന്നും നാലും മാസം അവര്‍ക്കൊപ്പം താമസിക്കാറുണ്ട്. അതൊരു പ്രൗഡ് മൊമന്റാണ്. അവരുടെയൊരു ഭാഗമായി മാറി എന്നത്. അവര്‍ നമുക്കറിയാന്‍ കഴിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ചെയ്യുന്നത്. കേരളത്തിലൊന്നും അറിയുന്നില്ല. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു.”- മോഹന്‍ലാല്‍
Post Your Comments