കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുന്ന സിറിയയിലെ കുരുന്നുകൾക്ക് അക്ഷരങ്ങൾ പറഞ്ഞു നൽകുന്ന തിരക്കിലാണ് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര. യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായ പ്രിയങ്ക സംഘടനാ പ്രവർത്തനങ്ങൾക്കായിട്ടാണ് ജോർദാനിലെത്തിയത് .ജോർദാനിലെ കുരുന്നുകളെക്കുറിച്ചും അവിടുത്തെ പ്രവർത്തങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പ്രിയങ്ക പങ്കുവച്ചിരുന്നു.എന്നാൽ തന്നെ ട്രോളിയാക്കിക്കൊണ്ടു ട്വിറ്റെർ പോസ്റ്റിനു താഴെ കമൻറ്റിട്ട യുവാവിന് ചുട്ട മറുപടി നൽകുകയായിരുന്നു പ്രിയങ്ക.
ഇന്ത്യയിലും വികസനം ചെന്നെത്താത്ത ധാരാളം സ്ഥലങ്ങളുണ്ടെന്നും അവിടെ പോഷകാഹാരം കിട്ടാതെ അസുഖ ബാധിതരായ കുട്ടികളുണ്ടെന്നും ഇവർക്ക് സഹായം ആവശ്യമാണെന്നുമാണ് രവീന്ദ്ര ഗൗതം എന്നയാൾ പ്രിയങ്കയെ ഓർമിപ്പിച്ചത്.എന്നാൽ പന്ത്രണ്ടു വർഷമായി യൂണിസെഫിന്റെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും ഇത്രയും കാലത്തെ ജീവിതംകൊണ്ട് നിങ്ങൾ എന്ത് ചെയ്തു എന്നും പ്രിയങ്ക തിരിച്ചടിച്ചു.
സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിയങ്ക പല സ്ഥലങ്ങളും സന്ദർശിക്കാറുണ്ട്.മാസങ്ങൾക്കു മുമ്പാണ് ലൈംഗീക പീഡനങ്ങൾക്കു ഇരകളായ സിംബാവെയിലെ കുരുന്നുകളെ പ്രിയങ്ക സന്ദർശിച്ചത് .
Post Your Comments