തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനു ഷൂട്ടിംഗ് ഇടയില്‍ ഉണ്ടായ പരിക്കിന്റെ ഫലമായി തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന് ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞുവെന്നും താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ വേതാളത്തിന്റെ ഷൂട്ടിംഗ് സമയത്ത് 2015ലും അജിത്തിന് കൈമുട്ടിന് സര്‍ജറി നടത്തേണ്ടിവന്നിരുന്നു.
അതേസമയം അജിത്തിന്റെ വിവേഗം മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിവേഗം നൂറുകോടിയിലധികം കളക്ഷന്‍ നേടിയി മുന്നേറുകയാണ്
Post Your Comments