കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ലോർ വി.വി.എം സ്റ്റുഡിയോ ഇനി കൊച്ചിക്കു സ്വന്തം. ആധുനിക സജീകരണങ്ങളോടുകൂടി കളമശ്ശേരിയിൽ ആരംഭിച്ച സ്റ്റുഡിയോയുടെ ഉദഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക് സ്പീക്കർ പി..ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
വിശാലമായ ഷൂട്ടിംഗ് ഫ്ലോറുകൾ, നിരവധി സ്റ്റുഡിയോകൾ ഇഷ്ട്ടാനുസരണം ഉപയോഗിക്കാവുന്നതരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.14000 സ്ക്വയർ ഫീറ്റിലധികം വരുന്ന സ്റുഡിയോയ്ക്കു മൂന്ന് നില കെട്ടിടത്തേക്കാൾ ഉയരമുണ്ട്.വലിയ ജിബ് ഉപയോഗിച്ച് ഷൂട്ട് ചെയ്യാനും വലിയ സെറ്റ് ഇടാനുമുള്ള വലിപ്പമേറിയ മുറികളും സജീകരിച്ചിട്ടുണ്ട്.
പെരിയാർ നദിയുടെ തീരത്തു 2 ഏക്കർ സ്ഥലത്താണ് സ്റ്റുഡിയോ ക്രമീകരിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ഷൂട്ടിങ്ങിനു നദിയിലും ഉൾപ്പെടുത്താൻ സാധിക്കും.
സംവിധായകരായ ജോഷി ,ബി.ഉണ്ണികൃഷ്ണൻ ,രഞ്ജിത്,സിദ്ധിഖ് തിരക്കഥാകൃത്തുക്കളായ എ.കെ സാജൻ ,ജോൺ പോൾ തുടങ്ങി സിനിമയിലെ പല പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
Post Your Comments