വീട്ടുമുറ്റത്തും അമ്പലമുറ്റത്തും കല്യാണ പന്തൽ ഒരുക്കുന്ന രീതിയൊക്കെ മാറി .കാശുണ്ടെങ്കിൽ ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്ത് ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിക്കുക സംഗതി റെഡി.ഇപ്പോൾ ഇതല്ല ട്രെൻഡ് ഇവന്റ് മാനേജ്മെന്റ് ആണെങ്കിൽക്കൂടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം അല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല .
കഴിഞ്ഞ ദിവസം തൃശൂർ ഇരിക്കലക്കുടയിൽ ഒരു കല്യാണം നടന്നുകല്യാണത്തിന്റെ സ്റ്റേജാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നു സ്റ്റേജിലൂടെ ഒഴുകുന്ന നദി, പിന്നെ കാട് അങ്ങനെ ദൃശ്യങ്ങൾ മാറിമാറി വരുന്നതുകണ്ട് ആളുകൾ അമ്പരന്നു
ഇനി ഈ വമ്പൻ കണ്ടുപിടുത്തത്തിന് പിന്നിൽ ആരാണെന്നു ചിന്തിക്കുമ്പോൾ പിന്നെയും ഞെട്ടും.നടനും,സംവിധായകനുമായ ഇടവേള ബാബുവിന്റെ ഒഴിവുസമയങ്ങളിലെ കലാപരിപാടികളാണിത്
സംഭവത്തെപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെ ,ലക്ഷങ്ങൾ മുടക്കി സ്റ്റേജ് ഒരുക്കിയാലും കല്യാണത്തിന് വന്നവരാരും അത് ശ്രദ്ധിക്കണമെന്നില്ല.ചെയ്തപ്പോൾ എല്ലാവരും ഓർത്തിരിക്കുന്നതരത്തിൽ ചെയ്തു. പരീക്ഷണം സഹോദരന്റെ മകന്റെ കല്യാണത്തിനാണെന്നു മാത്രം . എന്നാൽ സംഗതി അത്ര എളുപ്പമല്ല.ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കും പിന്നെ 3 ഡി എഫക്ടോടെ സെറ്റിടും.മാത്രമല്ല കർവ് വാൾ ഉപയോഗിച്ചാണ് വീഡിയോ സെറ്റ് ചെയ്യുന്നത് .സ്റ്റേജിന്റെ വലുപ്പമനുസരിച്ചു ചെലവ് കൂടും.ആറു മണിക്കൂർ കൊണ്ട് തീർത്ത സ്റ്റേജിന്റെ നിർമ്മാണച്ചിലവ് 3 .5 ലക്ഷം രൂപയാണ്.
Post Your Comments