വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനായുള്ള യാത്രയില്‍ അതിര്‍ത്തിയില്‍ സംവിധായകനെയും സംഘത്തെയും അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നു. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ തങ്ങളെ തടഞ്ഞിരിക്കുകയാണെന്ന് സംവിധായകന് ഗൗതം മേനോന് അറിയിച്ചു.
യൂറോപ്പിലെ വിവിധ ഭാഗങ്ങളിലാണ് ധ്രുവനച്ചത്തിരം ചിത്രീകരിക്കുന്നത്. ഇസ്താംബുള്‍ വഴി ജോര്‍ജിയയിലേക്ക് യാത്ര ചെയ്യാന്‍ ഷൂട്ടിംങ് സംഘം എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞു നിര്‍ത്തിയതായി ഗൗതം മേനോന് പറയുന്നു. ഫെയ്സ്ബുക്കിലൂടെ സംവിധായകന് ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
‘തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ ഞാനും എന്റെ സംഘവും 24 മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. എല്ലാ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടന്നു പോകാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ ജോര്‍ജിയയിലേക്ക് റോഡ് മാര്‍ഗം ഇസ്താംബുള്‍ വഴി യാത്ര ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്.
Post Your Comments