പുത്തന്‍ പണത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. സേതു തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത് രഞ്ജിത്ത് തന്നെയാണ്. മമ്മൂട്ടിയും, മോഹന്‍ലാലിനെയും മാറി മാറി പരീക്ഷിക്കാറുള്ള രഞ്ജിത്ത് ഇത്തവണ യുവതാരമായ മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജിനെയാണ് തന്റെ ചിത്രത്തില്‍ നായകനാക്കുന്നത്. ‘ബ്ലാക്ക് ബട്ടര്ഫ്ളൈസി’ലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിരഞ്ജിന്റെ രണ്ടാം ചിത്രമായിരുന്നു ബോബി, കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ ചിത്രം ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ വിദേശത്താണ്. ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലുമാണ് സിനിമയുടെ ഭൂരിഭാഗ ചിത്രീകരണവും നടക്കുക.
Post Your Comments