
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമാണ് ജിജോ സംവിധാനം ചെയ്ത മൈഡിയര്‍ കുട്ടിച്ചാത്തന്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി സിനിമയുമായി ബന്ധപ്പെട്ട ഒരു രംഗ ചിത്രീകരണത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കുട്ടിച്ചാത്തനിലെ ബലൂൺ രംഗ ചിത്രീകരണം.
രണ്ടു ക്യാമറകൾ.
ഒരു മിച്ചലും
ഒരു ആരി 11സിയും.
ചിത്രീകരണത്തിനു ശേഷം കയ്യിൽ കിട്ടിയ വലിയൊരു ബലൂണിൽ അഛനും അമ്മക്കും ഒരു സന്ദേശം എഴതി കൗതുകത്തോടെ ഞാൻ പറപ്പിച്ചിരുന്നു. അതങ്ങ് ഉയർന്നുയർന്ന് മുകളിലേക്ക് പോകുന്നത് കാഴ്ച്ച കിട്ടുന്നിടം വരെ കണ്ടിരുന്നു.
പീന്നീടാ ബലൂണും സന്ദേശവും കാറ്റും എവിടെ പോയി ഇല്ലാതായോ ആവോ. വർഷം ഇത്ര കഴിഞ്ഞിട്ടും എന്റെ മനസ്സ് ഇപ്പോഴും ആ ബലൂണിനു പിറകെയാണ്.
ഏതെങ്കിലും പക്ഷി കൊത്തിയെടുത്തു പറന്നു കാണും.അല്ലെങ്കിൽ തിരികെ പറന്നെത്തേണ്ടതാണ്.
Post Your Comments