
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഈ താരരാജാക്കന്മാരെ മലയാളികൾ നെഞ്ചിലേറ്റിയത് അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമാണ്.മക്കളും സിനിമയിലേക്ക് രംഗപ്രവേശം ചെയ്തെതെങ്കിലും ഈ താരരാജാക്കന്മരുടെ പൊലിമയ്ക് ഒട്ടും കുറവുവന്നിട്ടില്ല എന്നതാണ് സത്യം.ഇവരുടെ ആരാധകരിൽ നല്ലൊരു വിഭാഗം സംവിധായകരും ഉണ്ടെന്നുള്ളത് രസകരമായ മറ്റൊരു വസ്തുത.
മമ്മൂട്ടിയോ മോഹൻലാലോ മികച്ചതെന്ന ചോദ്യത്തിന് മോഹൻലാലിനോട് തന്നെ ഉത്തരം പറയേണ്ടിവന്നു സംവിധായകൻ രഞ്ജിത്തിന്.പറഞ്ഞതോ മമ്മൂട്ടിയുടെ പേരും. പറഞ്ഞുവരുന്നത് ലാലേട്ടൻ അവതാരകനായി വരുന്ന ലാലിസം എന്ന പരിപാടിയെകുറിച്ചാണ്. അതിഥിയായെത്തിയ രഞ്ജിത്തിനോട് നിരവധി ചോദ്യങ്ങള്‍ ലാൽ ചോദിച്ചു.
രഞ്ജിത്തിന് ഇഷ്ടപ്പെട്ട ലാൽ ചിത്രമേതെന്ന ലാലേട്ടന്റെ ചോദ്യത്തിന് ഇരുവർ എന്നായിരുന്നു രഞ്ജിത്തിന്റെ ഉത്തരം.തുടർന്ന് സംവിധാനമോ തിരക്കഥയോ കൂടുതൽ താല്പര്യമെന്ന ചോദ്യത്തിന് രണ്ടും എന്ന് മറുപടി പറഞ്ഞു.പിന്നീടാണ് ആ ചോദ്യം വന്നത്. മികച്ചതാര് മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് നൊടിയിടയിൽ മമ്മൂട്ടി എന്ന് രഞ്ജിത് ഉത്തരം നൽകിയപ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു ലാലേട്ടൻ. അമൃത ടിവിയുടെ ലാലിസം എന്ന പരിപാടി ലാലേട്ടന്റെ സാന്നിധ്യം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്
Post Your Comments