
നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മമ്ത പിന്മാറി. ക്യാമറമാന് വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കാണ് മമ്ത പൃഥ്വിരാജ് ചിത്രം വിടാന്‍ കാരണമായത്. അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുന്ന നിര്‍മല്‍ സഹദേവ് ചിത്രത്തില്‍ മമ്തയ്ക്ക് പകരം ഇഷ തല്‍വാര്‍ നായികയായെത്തും. എസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ ആണ് ഡിട്രോയിറ്റ് ക്രോസിംഗ് എന്ന് പേരിട്ടിരിക്കുന്ന പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments