ദീപിക പദുകോണ്‍ നായികയാവുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും താമസിക്കുന്നതിനാല്‍ സിനിമയുടെ റിലീസിങ്ങ് തിയതി നവംബറില്‍ നിന്നു മാറ്റാന്‍ സാധ്യതയുണ്ട്. നവംബര്‍ 17 ന് തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി.
എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയാണോ എന്ന് ചിത്രത്തിലെ നായകന് കൂടിയായ ഷാഹിദ് കപൂറിനോട് ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചു. എന്നാല്‍ രോഷത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു താരം ചെയ്തത്. . സിനിമ തിയേറ്ററുകളിലെത്താന്‍ താമസിക്കുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. നിങ്ങളാണോ എല്ലാം തീരുമാനിക്കുന്നത് ഷാഹിദ് ചോദിക്കുന്നു.
ഷാഹിദ് കപൂറിനെ കൂടാതെ രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
Post Your Comments