
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് ദിലീപിനെ മനപൂർവ്വം ആക്രമിക്കുകയായാണെന്നും അതിൽ തനിക്കു പറയാനുള്ളത് എവിടെയും ധൈര്യപൂർവ്വം തുറന്നു പറയുമെന്നും എന്നാൽ ദിലീപുമായി വ്യക്തിപരമായി ബന്ധമൊന്നുമില്ലെന്നും പി.സി.ജോർജ് എം.എൽ.എ. അമേരിക്കയിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് പി.സി.ജോർജ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി നടി ആലുവ പോലീസിൽ പരാതി നൽകിയത്തി.അനിടെയാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ.
ദിലീപിന് അനുകൂലമായി ധാരാളം തെളിവുകൾ തന്റെപക്കലുണ്ടെന്നു അദ്ദേഹം പറഞ്ഞു..ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞിട്ട് അടുത്ത ദിവസംതന്നെ ഒരു വരികയിൽ ആ ഇര താനാണെന്നുപറഞ്ഞു നടി അനുഭവക്കുറിപ്പ് എഴുതി.കേരളാ പോലീസിന്റെ ഒത്തുകളിയാണിവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments