തന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനൊരുങ്ങി നീരജ് മാധവ്

 

നവാഗതനായ ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്തു
നീരജ് മാധവ് നായകനാകുന്ന ‘ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ‘ ചിത്രീകരണം പൂര്‍ത്തിയായി. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ സിനിമയിലെത്തിയ റീബാ ജോണാണ് നീരജിന്റെ നായികയായി എത്തുന്നത്.

ഒരു ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സാമൂഹിക പ്രശ്നങ്ങളെ പ്രണയവും ചിരിയും ഇടകലർത്തി കൈകാര്യം ചെയ്തിരിക്കുന്നതായി സംവിധായകന്‍ ഡൊമിൻ ഡിസില്‍വ പറയുന്നു .അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ചെമ്പിൽ അശോകന്‍, തെസ്നി ഖാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി വരുന്നു .ഐശ്വര്യ സ്നേഹാ മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്.

Share
Leave a Comment