CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

തന്റെ ആരാധികയായ ആ താരപുത്രിയെ തേടി നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍..!

യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് ആരാധകര്‍ ഏറെയാണ്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ കൃഷ്ണ കുമാര്‍ തന്റെ മകള്‍ നിവിന്റെ വല്യ ആരാധികയാണെന്നു അറിയിച്ചു. അപ്പോള്‍ തന്റെ ആരാധികയായ ആ താരപുത്രിയെ നിവിന്‍ പോളി ഫോണില്‍ വിളിച്ചു. അഹാനയെയാണ് നിവിന്‍ പോളി വിളിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നസംഭവം വെളിപ്പെടുത്തിയത് അഹാന തന്നെയാണ്.

അഹാനയുടെ വാക്കുകളിലേക്ക്

തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു, നിവിന്‍ പോളിയുടെ കടുത്ത ആരാധികയായിരുന്നു. ഒരു ദിവസം പപ്പ (കൃഷ്ണകുമാര്‍) എയര്‍പോര്‍ട്ടില്‍ വെച്ച നിവിനെ കണ്ടപ്പോള്‍ തന്റെ മകള്‍ നിവിന്റെ ആരാധികയാണെന്ന് പറഞ്ഞു. അപ്പോള്‍തന്നെ തനിക്ക് ഫോണ്‍ വന്നു.
മറു തലയ്ക്കല്‍ നിവിന്‍ പോളി ആ ശബ്ദം എന്നോട് ‘ഹലോ’ പറഞ്ഞു. ഞാന്‍ ചേട്ടന്റെ വലിയ ഫാന്‍ ആണെന്നും ചേട്ടന്റെ ശബ്ദം സൂപ്പറാണെന്നും പറഞ്ഞപ്പോള്‍ ‘താങ്ക്യു’ എന്ന് വളരെ മൃദുവായി മറുപടി തന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നിവിനൊപ്പം അഭിനയിക്കുന്നു. അല്‍ത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് അഹാന നിവിന്‍ പോളിയ്ക്കൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ നിവിന്റെ സഹോദരിയുടെ വേഷമാണ്.

shortlink

Related Articles

Post Your Comments


Back to top button