ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസ് ഈ മാസം 22 ന് ഉണ്ടാകുമെന്ന് ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ജയിലിൽ ആയതോടെ റിലീസ് പ്രതിസന്ധിയിലിരുന്ന രാമലീല ഈ മാസം തന്നെ പുറത്തിറാകുമെന്നും ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നുമാണ് നേരത്തെ കിട്ടിയ വിവരം
എന്നാൽ ഈ വാർത്ത തെറ്റാണെന്നും രാമലീല ടീം ഇങ്ങനെ ഒരു വിവരം അറിഞ്ഞതേയില്ലെന്നും ഊഹാപോഹങ്ങളാണ് പലപ്പോഴും വർത്തകളാകുന്നതെന്നും അരുൺ ഗോപി പറഞ്ഞു .ശരിയായ റിലീസ് തീയതി ഞങ്ങൾ കൃത്യമായി മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Post Your Comments