മുംബൈ സ്പോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബു സലീമും ബോളിവുഡ് സുന്ദരി മോണിക്കയും തമ്മിലുള്ള പ്രണയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് . കൊലപാതകക്കേസില്‍ ജീവപര്യന്തത്തിന് അബുസലീമും പാസ്പോര്‍ട്ട് കേസില്‍ മോണിക്കയും ജയിലിലായിരുന്നു. അബുവിനെപ്പോലും ഞെട്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ മോണിക്കയ്ക്ക് പറയാനുണ്ടായിരുന്നതു ഒരു പ്രണയകഥ ആയിരുന്നില്ല.അബു സലിം ഒരു ഭ്രാന്തനാണെന്നും തന്നെ ഭീക്ഷണിപ്പെടുത്തിയപ്പോൾ അയാളെ വിവാഹം കഴിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലായിരുന്നുവെന്നുമാണ് മോണിക്ക വെളിപ്പെടുത്തിയിരിക്കുന്നത് .
ബോളിവുഡിനെ അധോലോകത്തിന് കീഴില്‍ കൊണ്ടു വരാന്‍ സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം നിയമിച്ചത് അബു സലീമിനെയായിരുന്നു.സിനിമാ താരത്തിന്റെ ഗ്ലാമറുള്ള കൊടും കുറ്റവാളിയാണ് അബു സലിം.സിനിമകളില്‍ ആരഭിനയിക്കണം,ആരെ നായികാനായകന്മാരാക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് അബു സലീമായി മാറിയിരുന്നു.ബോളിവുഡ് സുന്ദരികള്‍ക്കിടയില്‍ പറന്നു നടന്ന അബു സലീമിന്റെ ശ്രദ്ധ മോണിക്കയിൽ പതിഞ്ഞതിന്റെ ഫലമായി എക്സ്ട്രാ നടി എന്നതിലുപരി മോണിക്കയെ ഒരു നായികയാക്കി മാറ്റി. പിന്നീട് ദാവൂദുമായി തെറ്റി ദുബൈയില്‍ നിന്ന് ഒളിച്ചോടുമ്പോഴും അബു സലീം ഒപ്പം കൂട്ടിയത് മോണിക്കയെയായിരുന്നു.അമേരിക്കയിലും പോര്‍ച്ചുഗലിലും ഇരുവരും ഒളിച്ചു താമസിച്ചെങ്കിലും ഒടുവില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഇരുവരേയും വ്യവസ്ഥകളോടെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു
Post Your Comments