
ബോളീവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് ഇൻസ്റ്റഗ്രാമിൽ സജീവമാണ് .ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ മാന്യത മറക്കാറില്ല .സഞ്ജയുടെയും മാന്യതയുടെയും പ്രണയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
റൊമാന്റിക്കായി ഇരുവരും പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു ..ഈ ചിത്രത്തിലൂടെ ഇവരുടെ സുന്ദരമായ ദാമ്പത്യജീവിതമാണ് പുറം ലോകത്തിന് അറിയാൻ സാധിച്ചത്
നർത്തകിയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മാന്യത 2008 ലാണ് സഞ്ജയ് ദത്തിനെ വിവാഹം കഴിക്കുന്നത് .വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മാന്യത പൂർണമായും ഒരു വീട്ടമ്മയായി മാറുകയായിരുന്നു .ഇരട്ടകുട്ടികളായ ഷഹറാനും ഇഖ്റയുമാണ് മക്കൾ .
Post Your Comments