CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വരന്‍ ഡാന്‍സ് മാസ്റ്റര്‍ അല്ല; വിവാഹ വാര്‍ത്തയെക്കുറിച്ച് നടി ശ്രുതി ഹരിഹരന്‍

 

മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ശ്രുതി ഹരിഹരന്‍. ദുല്ഖര്‍ ചിത്രം സോലോയിലെ നായികയാണ് ശ്രുതി. എന്നാല്‍ ഡാന്‍സ് മാസ്റ്ററെ ശ്രുതി രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്ത സിനിമാ ലോകത്ത് പരക്കുകയാണ്. എന്നാല്‍ തന്റെ പേരില്‍ വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ശ്രുതി ഹരിഹരന്‍ രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രുതി പറഞ്ഞു.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം എങ്ങനെ നടന്നു? വിവാഹം നടക്കുമ്ബോള്‍ അത് എല്ലാവരെയും അറിയിച്ചായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.’
‘അത് എപ്പോള്‍ ആര്‍ക്കൊപ്പമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. സിനിമയിലുള്ള ആരെയും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ വിവാഹം ചെയ്യുമ്ബോള്‍ തീര്‍ച്ചയായും വരന്‍ എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരിക്കില്ല. ഞാനൊരു നടിയാവുന്നതിന് മുന്‍പേ എനിക്കദ്ദേഹത്തെ അറിയാം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ.’

 

shortlink

Related Articles

Post Your Comments


Back to top button