
രണ്ടാമൂഴത്തിലെ ഭീമനാകാൻ മോഹൻ ലാലിനോളം വലിയൊരു നടന്നില്ല എന്നതാണ് രണ്ടാമൂഴത്തിന്റെ സംവിധായകൻ വി എ ശ്രീകുമാറിന്റെ അഭിപ്രായം.ആദ്യമായി ഒരു ആർട് ഫിലിം ചെയ്തപ്പോഴാണ് താൻ മോഹൻലാൽ എന്ന ആ വലിയ നടനെ കണ്ടതെന്ന് പറയുന്നു ശ്രീകുമാർ.
അദ്ദേഹത്തെ കുറിച്ച ഒരു അഭിപ്രായങ്ങളും പറയാൻ താൻ യോഗ്യനല്ലെന്നും അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചു മറ്റുള്ളവർക്ക് എത്രത്തോളം മതിപ്പാണുള്ളതെന്ന് താൻ നേരിട്ടറിഞ്ഞിട്ടുണ്ടെന്നും അത് പറയാൻ തനിക്കു വളരെയധികം സന്തോഷമാണുള്ളതെന്നും പറഞ്ഞ ശ്രീകുമാർ,ലാലേട്ടനെക്കുറിച്ചു ബിഗ് ബി പറഞ്ഞ ഒരു കാര്യം ഓർത്തെടുക്കുകയുണ്ടായി .
ബിഗ് ബി അദ്ദേഹത്തിന്റെ ഹോളിവുഡ് ചിത്രമായ ഗ്രേറ്റ് ഗ്യാസ്പി ഷൂട്ടിങ് പൂർത്തിയാക്കി വന്ന സമയം താൻ ഒരു ആർട് ഫിലിമിന്റെ ആവശ്യത്തിലേക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു . ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും ഒപ്പം അഭിനയിച്ച ഡി കാപ്രിയോയെ കുറിച്ചും അന്വേഷിച്ചപ്പോൾ, മോഹൻലാലിനോളം സൂക്ഷ്മതയുള്ള മറ്റൊരു നടനില്ലെന്നും മോഹൻലാൽ എന്ന നടനോളം വരില്ല ഒരു ഡി കാപ്രിയോയും എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്ന് പറയുന്നു ശ്രീകുമാർ. ബിഗ് ബിയെ പോലുള്ളവർക്ക് പോലും അദ്ദേഹത്തോട് എത്രത്തോളം ബഹുമാനവും സ്നേഹവുമുണ്ടെന്നതിന്റെ തെളിവാണിതെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.
Post Your Comments