‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വലിയ ക്യാന്‍വാസില്‍ കഥ പറയാന്‍ വിജയേന്ദ്രപ്രസാദ്. ബാഹുബലിയുടെ തിരക്കഥ രാജമൗലിക്ക് അദേഹത്തിന്‍റെ അച്ഛനായ വിജയേന്ദ്ര പ്രസാദ് എഴുതി നല്‍കിയ തിരക്കഥയായിരുന്നു. ബാഹുബലിയുടെ രചനയോട് കൂടി തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ പ്രശംസിക്കപ്പെട്ട വിജയേന്ദ്ര പ്രസാദ് ഇത്തവണ സംവിധായക കുപ്പായം അണിയുന്നുവെന്ന പ്രത്യേകതയുമുണ്ട്, മാത്രവുമല്ല രാജമൗലിയും ചിത്രത്തിന്‍റെ ഭാഗമാകും ചിത്രത്തില്‍ ശബ്ദം നല്‍കിയാണ് രാജമൗലി അച്ഛന്‍റെ കന്നിചിത്രത്തില്‍ സാന്നിധ്യമറിയിക്കുന്നത്.
‘ശ്രീവള്ളി’ എന്നാണ് വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ പേര്. നേഹ ഹിന്‍ജെയും രജതും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തമിഴിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തും.
Post Your Comments