CinemaGeneralNEWSTollywood

പ്രണയം വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ എനിക്കത് ചെയ്യേണ്ടി വരും; നാഗ ചൈതന്യയോട് സമാന്ത

ഒക്ടോബറില്‍ വിവാഹം ചെയ്യാനിരിക്കുന്ന സൂപ്പര്‍ താരങ്ങളായ സമാന്ത- നാഗചൈതന്യ പ്രണയബന്ധം നാഗചൈതന്യ വീട്ടില്‍ അറിയിച്ചതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ”2009-ല്‍ പുറത്തിറങ്ങിയ ‘യെ മായ ചേസാവെ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇവര്‍ ഇരുവരും ഒന്നിക്കുന്നത്. പിന്നീടു പ്രണയത്തിലായ ഇവര്‍ വീട്ടുകാരെ അറിയിക്കാതെ വളരെ രഹസ്യമായാണ് പ്രണയിച്ചത്. സമാന്ത ഇത് പലതവണ വീട്ടില്‍ അറിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാഗചൈതന്യ വീട്ടുകാരെ അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഒരിക്കൽ ചാറ്റിങ്ങിനിടയിൽ പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി നാഗചൈതന്യയെ താന്‍ സഹോദരനാക്കുമെന്ന് സമാന്ത ഭീഷണി മുഴക്കിയതോടെയാണ്‌ താരം പ്രണയകാര്യം വീട്ടില്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button