നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ സഹപ്രവർത്തകർക്കെതിരെ ഹൈക്കോടതി അഭിഭാഷകയുടെ ഫേസ്ബുക് പോസ്റ്റ്.അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളെ ശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
പൊട്ടാസിയം സൈനൈഡ് എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മരണത്തിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ, 52 ദിവസമായി ജയിലിൽ കഴിയുന്ന ദിലീപിനെ
ഇപ്പോൾ തുടർച്ചയായി സന്ദർശിക്കാൻ തുടങ്ങിയ സഹപ്രവർത്തകരായ സുഹൃത്തുക്കൾ ഒരു നുള്ളു സൈനൈഡ് ദിലീപിന് നൽകുന്നതാണ് ഭേദമെന്നു പറയുന്നു ഈ അഭിഭാഷക.
ദിലീപിന്റെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയിൽ ദിലീപിന്റെ മോചനം ആഗ്രഹിക്കന്ന ഒരാളാണ് താനെന്നും, അതുകൊണ്ടു തന്നെ ദിലീപിന് കിട്ടിയതുപോലുള്ള സുഹൃത്തുക്കളെ തന്റെ ശത്രുവിനുപോലും കിട്ടരുതേയെന്നു പ്രാര്ഥിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
Post Your Comments