ദിലീപിനെതിരെ ആലുവാ ജയിൽ ഡി .ജി .പി ക്ക് തൻ പരാതിയൊന്നും നൽകിയിട്ടെന്ന് പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു .ആലുവാ സ്വദേശി ഗിരീഷിന്റെ പേരിൽ നൽകിയ പരാതി കുറിപ്പ് പുറത്തു വന്നതിനു ശേഷമാണ് പരാതിക്കാരൻ ഈ വിവരം അറിയുന്നത് . ദിലീപ് ജയിലിൽ അനധികൃതമായി സന്ദർശകരെ അനുവദിക്കുന്നെന്നും മറ്റാർക്കും നൽകാത്ത സ്വകര്യങ്ങൾ ലഭിക്കുന്നെന്നും അന്വേഷണത്തിന്റെ തുടക്കത്തിലേ ആവേശം പണക്കൊഴുപ്പിൽ മുങ്ങിപ്പോയെന്നും തുടങ്ങിയ കാരണങ്ങൾ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് പരാതി ഡി .ജി .പി ക്ക് ലഭിച്ചത്.
ഗിരീഷിന്റെ പേരും അച്ഛന്റെ പേരും വിലാസവും പരാതിയിൽ പറഞ്ഞിരുന്നു എന്നാൽ ഗിരീഷിന്റേതെന്നു പറഞ്ഞു നൽകിയ ഫോൺ നമ്പർ ബന്ധുവായ ഗിരീഷിന്റേതായിരുന്നു . വ്യാജ പരാതിക്കെതിരെ ഗിരീഷ് ആലുവാ റൂറൽ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട് .
ആലുവാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സിനിമാ താരവും ജയിൽ അധികൃതരും ചേർന്ന് നിയമലംഘനം നടത്തി ,കേസ് ദുർബലപ്പെടുത്തുന്നു എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത് .
മുഴുവൻ സമയവും ജയിൽ സുപ്രണ്ടിനോടൊപ്പം ദിലീപ് എ.സി മുറിയിലാണ് കഴിയുന്നതെന്നും ,ഇതിനൊക്കെ ഒത്താശ ചെയ്യുന്നത് സിനിമാ താരം കൂടിയായ രാഷ്ട്രീയ നേതാവുകൂടിയാണെന്നും കത്തിൽ പറയുന്നു .
Post Your Comments