CinemaGeneralKollywoodNEWS

സിനിമയിലെത്തിയതിന്‍റെ ഇരുപതാം വര്‍ഷം; സൂര്യയ്ക്ക് ആരാധകരോട് പറയാനുള്ളത്

സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷമായതിന്റെ ഭാഗമായി ആരാധകര്‍ക്ക് നന്ദി പറഞ്ഞു നടന്‍ സൂര്യ. ഈ എഞ്ചിന്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് കാരണം നിങ്ങളുടെ സ്‌നേഹമാണെന്നായിരുന്നു സൂര്യയുടെ പ്രതികരണം.

സൂര്യയുടെ വാക്കുകളിലേക്ക്‌

“അപ്രാപ്യമായത് നേടിയെടുക്കുക എന്നതിനായിരുന്നു കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ എന്റെ ശ്രമം. പക്ഷേ അത് സാധ്യമാക്കിത്തന്നത് നിങ്ങളാണ്. നിങ്ങളുടെ വിമര്‍ശനമാണ് കൂടുതല്‍ നന്നായി പഠിക്കാന്‍ എനിക്ക് പ്രേരകമായത്. സിനിമയ്ക്കപ്പുറത്തേക്ക് പോവാനും (അഗരം ഫൗണ്ടേഷന്‍) കാരണം നിങ്ങളുടെ പിന്തുണയാണ്. എല്ലാത്തിനുമപ്പുറം ഈ എഞ്ചിന്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് കാരണം നിങ്ങളുടെ സ്‌നേഹമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ എന്റെ യാത്രയ്ക്ക് നിങ്ങളോടാണ് എനിയ്ക്ക് കടപ്പാട്. വരുംദൂരങ്ങളിലും ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. എല്ലാവര്‍ക്കും നന്ദി.”

shortlink

Related Articles

Post Your Comments


Back to top button