BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

വനിത കമ്മീഷനെതിരെ പുതിയ വെളിപ്പെടുത്തലുമായി കങ്കണാ റണാവത്ത്

 

ഹൃത്വിക് റോഷനുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താര സുന്ദരി കങ്കണാ റണാവത്ത് വനിതാ കമ്മീഷനെതിരെ ആരോപണവുമായി രംഗത്ത്. മഹാരാഷ്ട്ര വനിത കമ്മീഷനെതിരെയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തില്‍ മഹാരാഷ്ട്ര വനിത കമ്മീഷന്റെ സഹായം തേടിയെങ്കിലും തന്നെ അവര്‍ സഹായിച്ചില്ലെന്ന് കങ്കണയുടെ ആരോപണം. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് കങ്കണയുടെ പുതിയ ആരോപണം.

വിശാൽ ഭരദ്വാജിന്റെ ചിത്രത്തിൽ അഭിയിക്കുന്ന സമയത്ത് താൻ ഹൃത്വികിനോട് മപ്പ് പറഞ്ഞില്ലെങ്കിൽ തന്റെ ചിത്രങ്ങളും മെയിലുകളും പരസ്യമാക്കുമെന്ന് ഭീഷിണി ലഭിച്ചിരുന്നു. ഇത് തന്നെ മാനസികമായി തളര്‍ത്തി. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ വിശാലാണ് തന്നോട് വനിതാ കമ്മീഷനെ സമീപിക്കാന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സഹോദരിയുടെ സഹായത്തോടെ വനിതാകമ്മീഷനില്‍ എത്തിയ തനിക്ക് എല്ലാ വാഗ്ദാങ്ങളും അവര്‍ ചെയ്തു. പക്ഷേ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൃത്വിക് റോഷൻ്റെ പിതാവ് രാകേഷ് റോഷൻ്റെ ഒാഫീസിൽ നിന്ന് തനിക്കൊരു കോൾ വന്നു. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് മനസ്സിലായതെന്നും കങ്കണ പറഞ്ഞു. എന്നാല്‍ അത്തരം രാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടി കാട്ടി മഹാരാഷ്ട്ര വനിത കമ്മീഷൻ അദ്ധ്യക്ഷ വിജയ രാഹാത്കര്‍ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button