മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ എത്തുന്ന ചിത്രമാണ് എം ടിയുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം. പരസ്യ സംവിധായകന് വി എ ശ്രീകുമാര്‍ ഒരുക്കുന്ന രണ്ടാമൂഴത്തിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരെ അണിനിരത്തിക്കൊണ്ട് പ്രൗഢഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്താനാണ് നീക്കം. ചിത്രത്തിന്റെ പ്രധാന അണിയറപ്രവര്‍ത്തകരേയും അഭിനേതാക്കളെയും ചടങ്ങില്‍ പ്രഖ്യാപിക്കും. ഭീമന്റെ വേഷത്തില്‍ മോഹന്‍ലാലും കര്‍ണനായി നാഗാര്‍ജുനയും എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ഒക്ടോബറില്‍ ചടങ്ങ് നടത്തുന്നതിനാണ് ശ്രമങ്ങള്‍ നടക്കുന്നത്. വേദി ഏതായിരിക്കും എന്നതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
വ്യവസായിയായ ബി ആര് ഷെട്ടി 1000 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments