മോഹന്‍ലാലിന്റെ പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നായ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്റെ സെന്‍സറിംഗ് അടുത്ത ആഴ്ച നടക്കും. 2 മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ റിലീസ് തീയതി സെന്‍സറിംഗ് പൂര്‍ത്തിയാകുന്നതോടെ ഉടന്‍ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംഘട്ടന രംഗത്തിന്റെ സൂത്രധാരനായി പീറ്റര്‍ ഹെയ്ന് എത്തുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും മുഖ്യ കഥാപാത്രങ്ങളായി രംഗത്തുണ്ട്. സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. തെലുങ്ക് താരം ശ്രീകാന്തും വില്ലനില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. റോക്ക്ലൈന് ടീം നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Post Your Comments