
മികച്ച തമിഴ് നടിയ്ക്കുള്ള സൈമ പുരസ്കാരം ഇത്തവണയും സ്വന്തമാക്കിയത് തെന്നിന്ത്യന്‍ താരര റാണി നയന്‍താരയായിരുന്നു. ഇരുമുഖന് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയെ മികച്ച നടിയായി പ്രഖ്യാപിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഈ പുരസ്കാരം തനിയ്ക്ക് വളരെ സ്പെഷ്യല്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് നയന്‍ തുടങ്ങിയത്. ” ഇരുമുഖന് ഒരു പക്ക കൊമേര്‍ഷ്യല്‍ പടമാണ്. പൊതുവെ ഇത്തരം കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ നായികമാര്‍ക്ക് ഒരു പാട്ടില്‍ കൂടുതലൊന്നും ചെയ്യാനുണ്ടാവാറില്ല. അതും വിക്രമിനെ പോലൊരു വലിയ താരത്തിനൊപ്പമാണെങ്കില് പ്രത്യേകിച്ചും. എന്നാല്‍ ഇരുമുഖനില്‍ ഒരു അഭിനേത്രി എന്ന പരിഗണന എനിക്ക് കിട്ടി. അഭിനയ പ്രധാന്യമുള്ള നായികാവേഷമാണ് ചിത്രത്തില്‍ ചെയ്തത്. എന്നെ വിശ്വസിച്ച് അത്തരമൊരു കഥാപാത്രത്തെ ഏല്പിച്ച സംവിധായകന് ആനന്ദ് ശങ്കറിന് നന്ദി. ഒരു പാട്ടിനപ്പുറം നായികമാര്‍ക്ക് ചിലത് ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു തന്നതിന്.” – നയന്‍ പറഞ്ഞു
നയന്‍താര ഇപ്പോള്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കുന്നത് സ്ത്രീപക്ഷ ചിത്രങ്ങളിലാണ്. വന്‍ തുകയാണ് നയന്‍ പ്രതിഫലമായി നേടുന്നത്. അറം, വേലൈക്കാരന്, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍.
Post Your Comments