BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

നടിയായതു കൊണ്ട് തനിക്ക് സ്വകാര്യത പാടില്ലേ? മാധ്യമങ്ങളോട് അനുക്ഷ്ക

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയകഥയാണ് അനുഷ്‌കാ ശര്‍മയും വിരാട് കോഹ് ലിയും തമ്മിലുള്ളത്. ഇരുവരും ഒന്നിച്ച് എവിടെക്കണ്ടാലും വാര്‍ത്തയാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം.

നടിയായതു കൊണ്ട് തന്റെ സ്വകാര്യ ജീവിതത്തെ ഇങ്ങനെ പിന്തുടരുന്നതെന്തിനാണ് എന്ന് ഒരു അഭിമുഖത്തില്‍ അനുഷ്‌ക ചോദിക്കുന്നു.
കാമുകനൊപ്പം ഡേറ്റിംഗിന് പോകും, ചുംബിക്കും ഇതൊക്കെ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കേണ്ട കാര്യമില്ല. ഒരു നടിയായതിനാല്‍ ജീവിതത്തില്‍ സ്വകാര്യത പാടില്ലെന്ന നിലപാട് ശരിയല്ലെന്നും താരം തുറന്നടിക്കുന്നു.

എവിടെ പോയാലും എല്ലാവര്‍ക്കും ചോദിക്കാനുള്ളത് വിരാട് കൊഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ചാണ്.ഒരു സ്ത്രീ ഒരു പുരുഷനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതുമൊക്കെ ലോകത്തു നടക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ ഊതിപ്പെരുപ്പിച്ച് കാട്ടി സെന്‍സേഷനാക്കേണ്ട കാര്യമില്ല. എന്റെ വീടിനെ ഉറ്റുനോക്കുന്നവരോടെല്ലാം വെറുപ്പാണ്.

shortlink

Related Articles

Post Your Comments


Back to top button