കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ ജയിലില്‍ കാണാനെത്തുന്ന സിനിമാപ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. നിര്‍മ്മാതാവ് എം രഞ്ജിത്ത്, എവര്‍ഷൈന്‍ മണി തുടങ്ങിയവരാണ് ഇന്ന് ആദ്യം ജയിലിലെത്തിയത്. പിന്നാലെ നടന് വിജയരാഘവനും എത്തി.
ദിലീപ് തന്റെ അടുത്തസുഹൃത്താണെന്നും സുഹൃദ് സന്ദര്‍ശനം മാത്രമാണിതെന്നും സന്ദര്‍ശനത്തിന് ശേഷം രഞ്ജിത്ത് പറഞ്ഞു. സുനിയുടെ ഭീഷണി സംബന്ധിച്ച് ദിലീപിന്റെ പരാതി ഡിജിപിക്ക് നല്‍കിയത് താനാണ്. ഈ സന്ദര്‍ശനത്തില്‍ മറ്റു താത്പര്യങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അരമണിക്കൂറിലധികം ദിലീപുമായി ചെലവഴിച്ച് പുറത്തിറങ്ങിയ വിജയരാഘവന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസങ്ങളിലായി സംവിധായകന് രഞ്ജിത്ത്, നടന്മാരായ ജയറാം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ് എന്നിവരും കാവ്യ മാധവനും ദിലീപിന്റെ മകളും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
Post Your Comments