ക്യാന്‍സര്‍ എന്ന രോഗം നമ്മളെ ഒരിക്കലും ചിരിപ്പിക്കാറില്ല, എന്നാല്‍ അതിനൊരു ഹ്യൂമര്‍ പരിവേഷം നല്‍കിയാല്‍ എങ്ങനെയുണ്ടാകും. എല്ലാം തമാശയിലൂടെ കാണാന്‍ ശ്രമിക്കുന്ന ഒരുതരം വിദ്യ പ്രയോഗിച്ചാല്‍ ശരിക്കും ക്യാന്‍സറും നമ്മളെ ചിരിപ്പിക്കും. ക്യാന്‍സറിന്റെ പിടിയിലായിട്ടും അങ്ങനെ നമ്മ ചിരിപ്പിച്ച ഒരാളായിരുന്നു നടനും എം.പിയുമായ ഇന്നസെന്റ്. എല്ലാം കൂളായി നേരിട്ട ധൈര്യശാലിയില്‍ നര്‍മത്തിന്‍റെ സമ്മേളനമായിരുന്നു. രോഗബാധിതനായിരിക്കുമ്പോള്‍ തന്നെ ഇന്നസെന്റ് അവതരിപ്പിച്ച നര്‍മങ്ങളൊക്കെ ശരിക്കും നമുക്ക് ഒരു അത്ഭുതമായിരുന്നു, ക്യാന്‍സറിനും ഇത്ര ഭംഗിയായി ചിരിക്കാന്‍ കഴിയുമെന്ന അത്ഭുതം. ഇന്നസെന്റിന്‍റെ അതേ പകര്‍പ്പാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രവും.
ക്യാന്‍സര്‍ രോഗബാധിതയായ ഷീല ചാക്കോയേയും കുടുംബത്തെയും കണ്ണീര്‍ക്കഥകളില്‍ മുക്കി കൊല്ലാതെ തമാശ രീതിയില്‍ അവതരിപ്പിച്ചു പോരുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ഇന്നസെന്റ് എന്ന നടന്‍റെ മുഖമാണെന്നതില്‍ തര്‍ക്കമില്ല. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രമേയപരമായി ക്യാന്‍സര്‍ എന്ന രോഗത്തെയാണ് ഫോക്കസ് ചെയ്യുന്നതെങ്കിലും കൂടുതല്‍ നര്‍മ സാധ്യതകള്‍ നല്‍കിയാണ് ചിത്രത്തെ സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത് . അര്‍ബുദ രോഗിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രചോദനമേകുന്ന ഈ ചിത്രം മലയാള സിനിമയില്‍ അനിവാര്യമായി പറയപ്പെടണ്ടേ വിഷയങ്ങളില്‍ ഒന്ന്‍ തന്നെയാണ്.
Post Your Comments