CinemaMollywoodNEWS

കുരുക്ഷേത്രയുടെ ലൊക്കേഷനില്‍വച്ച് മോഹന്‍ലാലിന്‍റെ പനി മാറ്റിയത് ഈ നടനാണ്‌ !

യുവനിരയിലെ ശ്രദ്ധിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് ഡോക്ടറായ റോണി. ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച റോണിയുടെ ആനന്ദത്തിലെ ചാക്കോ മാഷ്‌ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശിവപേരൂര്‍ ക്ലിപ്തമാണ് റോണിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഈ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ റോണി ജനമനസ്സുകളില്‍ വലിയ രീതിയിലുള്ള സ്ഥാനം നേടുകയാണ്‌. ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന റോണി കുരുക്ഷേത്രയുടെ ലൊക്കേഷനില്‍ വച്ച് പനി പിടിച്ച മോഹന്‍ലാലിനെ ചികിത്സിച്ചുവെന്നും അദ്ദേഹത്തിനു മരുന്ന് നല്‍കിയെന്നും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റോണി പറയുന്നു.
“കുരുക്ഷേത്രയുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന് ഭയങ്കര പനിയും ക്ഷീണവും, ഡോക്ടറെ കാണിക്കാനും പോവാന്‍ പറ്റാതെയായി. അങ്ങനെ ലാലേട്ടന്‍ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ വിളിപ്പിച്ചു. നേരെ പോയി പരിശോധിച്ചു. ലാലേട്ടന് മരുന്നും എഴുതി കൊടുത്തു. ആ മരുന്ന് കഴിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പനിയും ക്ഷീണവുമൊക്കെ മാറി.”- റോണി

shortlink

Related Articles

Post Your Comments


Back to top button