ശ്രീനാഥുമായുള്ള വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, കുടുംബ ജീവിതം അങ്ങനെ സംഭവബഹുലമായ ജീവിതം കടന്ന് ശാന്തികൃഷ്ണ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് . 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ മൂന്നാം വരവുമായി എത്തിയ ശാന്തികൃഷ്ണ. തന്‍്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് ശാന്തികൃഷ്ണ തുറന്നു പറയുന്നു.
”എന്‍്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നാഷണല്‍ അവാര്‍ഡാണ്. സ്റ്റേറ്റ് അവാര്‍ഡ് രണ്ട് തവണ ലഭിച്ചതില്‍ അഭിമാനമുണ്ട്. ആ സമയത്തും നാഷണല്‍ അവാര്‍ഡ് ഒന്നും ലഭിച്ചിരുന്നില്ല. ഫിലിം ഫെയര്‍ അവാര്‍ഡ് വളരെ പോപ്പുലര്‍ അവാര്‍ഡാണ്. എന്നാല്‍ അതും എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇന്ന് വിവിധ ചാനലുകളുടെയും അസോസിയേഷനുകളുടേതുമായി നിരവധി അവാര്‍ഡുകള്‍ ഉണ്ട്. പക്ഷേ അതൊന്നും പലപ്പോഴും ഒാര്‍മയില്‍ തങ്ങിനില്ക്കുന്നതാവണമെന്നില്ല. എന്നാല്‍ നാഷണല്‍ അവാര്‍ഡിനൊരു പ്രസ്റ്റീജ് ഉണ്ട്. അഭിനയത്തിന് ഒരു പൂര്‍ണ്ണത എന്ന ഫീലിങ്ങ് നാഷണല്‍ അവാര്‍ഡിനുണ്ട്. അതാണ് ആഗ്രഹം”. എന്നാല്‍ ആരാധകര്‍ നമ്മുടെ മുഖത്ത് നോക്കി പറയുന്ന അഭിപ്രായങ്ങള്‍ തന്നെയാണ് എറ്റവും വലിയ അവാര്‍ഡ് എന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
നിവിന്‍ പോളി നായാകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്റെ അമ്മ വേഷത്തിലാണ് താരം എത്തിയത്. ഇപ്പോള്‍ സുവീരന്്റെ പേരിടാത്ത ചിത്രത്തിന്‍്റെ സെറ്റിലാണ് ശാന്തി കൃഷ്ണ.
Post Your Comments