മലയാള സിനിമയുടെ പുതിയ നായകനാണ് പ്രണവ് മോഹന്‍ലാല്‍. താര പുത്രന്റെ നായക വേഷത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സിനിമ വിശേഷങ്ങളും അഭിമുഖങ്ങളുമായി ചാനലുകളിലും മാധ്യമങ്ങളിലും നിറയാതെ മാറി നില്‍ക്കുകയാണ് പ്രണവ്.
ഒരു ചിത്രം വന്നാല്‍ തന്നെ താരമായി എന്നും മാധ്യമങ്ങള്‍ക്ക് നിരന്തരം അഭിമുഖം നല്കി ഇപ്പോഴും ലൈവായി നില്‍ക്കാനും ശ്രമിക്കുന്ന താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് പ്രണവ്. തന്റെ ഈ സ്വഭാവത്തെക്കുറിച്ച് പ്രണവ് പറയുന്നു
”എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്. പ്രത്യേകമായി ഇഷ്ടങ്ങള്‍ ഒന്നുമില്ല. അങ്ങനെ ജീവിച്ചുപോകുക. യാത്രകള്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.”
Post Your Comments