ശബ്ദം ഉയർത്തേണ്ടിടത്ത് ഉയർത്തി സംസാരിക്കണമെന്ന നിലപാടുള്ള ആളാണ് താനെന്ന് നടി അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറിസിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായ അന്ന മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെയും ഹീറോയിനാണ്. സിനിമയിലേക്ക് എത്തിയത് ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണെന്നും അന്ന പ്രതികരിച്ചു. ആദ്യം സിനിമയിൽ നിന്ന് വിളി വന്നപ്പോൾ അഭിനയിക്കാൻ പോണോ എന്ന് സംശയം തോന്നിയിരുന്നുവെന്നും പിന്നെ ഒരുപാട് പേര്‍ നല്ലൊരു കഥാപാത്രത്തിനു വേണ്ടി കഷ്പ്പെടുന്നുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അങ്കമാലി നായിക ലിച്ചി വ്യക്തമാക്കി.
“ലിച്ചിയെപ്പോലെ ബോൾഡാണ് ഞാൻ. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന വീടൊക്കെ വയ്ക്കാൻ ശ്രമിക്കുന്ന ആളുതന്നെയാണ് താനും. അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ രണ്ടുമാസത്തെ ലീവ് ചോദിച്ചിട്ട് നഴ്സുമാർ ലീവ് തന്നില്ല. പിന്നെ തന്നെ സ്നേഹിക്കുന്ന ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഫാദറാണ് നീ ധൈര്യമായി പോക്കോ, പോയി രക്ഷപെട് എന്ന് പറഞ്ഞ് ലീവ് തന്നത്. തിരിച്ചു ചെന്നപ്പോൾ എന്നെ എമർജെൻസിയിൽ നിന്ന് വാർഡിലേക്ക് മാറ്റി. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ജോലി രാജിവയ്ക്കാൻ തീരുമാനിച്ചപ്പോൾ അങ്ങനെ ഒാപ്പറേഷൻ വാർഡിലേക്ക് മാറ്റി. പക്ഷെ സാലറിയും കുറഞ്ഞു, അവസാനം നഴ്സിങ് പണിയും ഇല്ല, സിനിമയും ഇറങ്ങിയിട്ടില്ല എന്ന ഘട്ടം വന്നപ്പോൾ എല്ലാവരും എന്നെ കളിയാക്കുന്ന അവസ്ഥ വന്നു. എനിക്ക് തെറ്റാണെന്ന് തോന്നിയാൽ ഞാനത് തുറന്ന് പറയും. സിനിമയിൽ മാത്രമല്ല നഴ്സിങ് മേഖലയിലും കുറെ പ്രശ്നങ്ങൾ ഉണ്ട്. പക്ഷപാതം എല്ലായിടത്തുമുണ്ട്.” മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അന്നയുടെ പ്രതികരണം.
Post Your Comments