ബോളിവുഡ് താര സുന്ദരിയും മുൻ മിസ്സ് യൂണിവേഴ്സുമായ സുസ്മിത സെന്നിന്റെ ദത്തു പുത്രിക്ക് സെപ്റ്റംബർ നാലിന് പതിനെട്ട് വയസ് തികഞ്ഞു. ഞങ്ങൾക്കു രണ്ടുപേർക്കും 18 വയസായി. പ്രിയപ്പെട്ട മകൾ റീനിക്കു 1 8 വയസായപ്പോൾ ഞാനൊരു അമ്മയായിട്ടു 18 വർഷം തികഞ്ഞു. മകൾക്കു മുതിർന്നവരുടെ ലോകത്തേക്ക് സ്വാഗതം , അതിസുന്ദരമായ ജീവിതയാത്രകളിലൂടെയാണ് താൻ ഇത്രയും നാൾ കടന്നു പോയത് എന്ന അടിക്കുറിപ്പോടെയാണ് മകൾക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് .
അവിവാഹിതയായ സെൻ തൻ്റെ 25- ആം വയസിലാണ് റീനി എന്ന പെൺകുട്ടിയെ ദത്തെടുത്തത് .വർഷങ്ങൾക്ക് ശേഷം 2010 ൽ അലീസ എന്ന മൂന്ന് മാസം പ്രായമായ മറ്റൊരു പെൺകുഞ്ഞിനെ കൂടി സുസ്മിത ദത്തെടുത്തിരുന്നു .കഴിഞ്ഞ മാസമായിരുന്നു അലീസയുടെ എട്ടാം പിറന്നാൾ ആഘോഷിച്ചത് .
മിസ് യൂണിവേഴ്സുകൂടിയായിരുന്ന സുസ്മിത ദസ്തക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത് ,1999 ൽ ഡേവിഡ് ധവാന്റെ ബി വി നമ്പർ വൺ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാർഡും സുസ്മിതക്ക് നേടിയിരുന്നു .
Post Your Comments