
ഊഹാപോഹങ്ങൾക്കൊടുവിൽ പ്രഭാസിന് കൂട്ട് ശ്രദ്ധ. സഹോ എന്ന പ്രഭാസ് ചിത്രത്തിൽ ആരായിരിക്കും പ്രഭാസിനൊപ്പം അഭിനയിക്കുന്നത് എന്നതിനെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലതരം വാർത്തകളും വന്നിരുന്നു.കത്രീന കൈഫ്, അനുഷ്ക ഷെട്ടി തുടങ്ങിയവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. എന്നാല്‍ ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന സഹോയുടെ ഷൂട്ടിങ്ങ് തുടങ്ങും മുന്‍പേ തന്നെ പ്രഭാസും ശ്രദ്ധാ കപൂറും നല്ല സുഹൃത്തുക്കളായി മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇരുവരെയും ഭാഷ പഠിപ്പിക്കുന്നതിനായി ഒരു പ്രൊഫസറെ അണിയറപ്രവര്‍ത്തകര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് എങ്കിലും പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായി ഏത് ഭാഷയിലാണോ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത് അപ്പോള്‍ അതത് ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള തീരുമാനത്തിലാണ് ഇരുവരും.
ഹൈദരാബാദില്‍ വെച്ചാണ് ഷൂട്ടിങ്ങ് നടക്കുന്നത്. മുംബൈ, റൊമാനിയ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.സഹോയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലെ ഡബ്ബിംഗിന്റെ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ട്. ആരാധകര്‍ ഇക്കാര്യത്തില്‍ ക്ഷമിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ഡബ്ബിംഗിന്റെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കുന്നത്.
Post Your Comments