
തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന നടനാണ് വിജയ് സേതുപതി. തന്റെ പേരിനു പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുന്നു.
” തനിക്കും മൂന്നു സഹോദരന്മാര്ക്കും ഉള്ള പേരിനു ചില പ്രത്യേകതകളുണ്ട്. അമ്മൂമ്മയുടെ പേര് ഷണ്മുഖം എന്നാണു. ആ പേര് ചേര്‍ത്ത് ചേട്ടന് ഉമാ ഷണ്മുഖപ്രിയന് എന്ന് പേരിട്ടു. അപ്പൂപ്പന്റെ ഗുരുസ്വാമി എന്ന പേര് ചേര്‍ത്ത് തനിക്ക് വിജയ് ഗുരുനാഥ സേതുപതി പേരിട്ടു. ഭാരതീയാരുടെ വലിയ ആരാധകന് ആയതിനാല്‍ അപ്പ അനിയന് യുവഭാരതി രാമനാഥന് എന്നാണു പേരിട്ടത്. അതുപോലെ സഹോദരിക്ക് കുടുംബ ദേവതയായ കാളിയുടെ പേര് ചേര്‍ത്ത് ജയശ്രീ ഹിമവാഹിനി എന്ന പേരും നല്കി”. വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments