
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് കാളിദാസന്‍ സിനിമയിലേക്ക് എത്തിയത്.ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച കാളിദാസന്‍ നായകനായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.സിനിമയാണ് തന്റെ കരിയര്‍ എന്നു മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് താന്‍ ശരീര കാര്യത്തിലൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പറയുന്നു താരം.
അച്ഛനും അമ്മയും താരങ്ങളായതുകൊണ്ട് തന്നെ തന്റെ സിനിമാപ്രവേശം എളുപ്പമായിരുന്നുവെങ്കിലും അക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തതിന് ശേഷമാണ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതെന്നും കാളിദാസന്‍ പറയുന്നു. അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ കാണാറുണ്ടെന്നും മൂന്നാംപക്കം, അപരന്‍ കേളി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇഷ്ടമാണെന്നും താരം പറയുന്നു.അച്ഛന്റെ കരിയറിലെ മികച്ച ചിത്രമായി മകന്‍ വിലയിരുത്തുന്ന ചിത്രം നടനാണ്. അഭിനയത്തിനും അപ്പുറത്ത് ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ജയറാം ആ ചിത്രത്തില്‍.
Post Your Comments